കെ എൻ ബാലഗോപാൽ നികുതി ബാലഗോപാൽ ആയിരിക്കുന്നു - കെ സുരേന്ദ്രൻ


 കോട്ടയം : കേന്ദ്ര ബജറ്റിലെ വിഹിതം വെച്ച് കണക്കിലെ കളികൾ മാത്രമാണ് സംസ്ഥാന ബജറ്റ്,
ജനങ്ങൾക്ക് ജീവിക്കാൻ വയ്യാത്ത സാഹചര്യമാണ് നിലവിൽ കേരളത്തിലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ജനവിരുദ്ധ ബജറ്റിനെതിരെ കോട്ടയത്ത് നടന്ന പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കെ എൻ ബാലഗോപാൽ നികുതി ബാലഗോപാൽ ആയി മാറിയിരിക്കുന്നു. ഇന്ധന വിലയിൽ നികുതികൂട്ടി ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ജനങ്ങളെ കൊള്ളയടിക്കാനാണ് തീരുമാനമെന്ന് സംസ്ഥാന ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ച ബജറ്റ് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കോട്ടയത്ത്‌ പറഞ്ഞു.
ഈ ജനവിരുദ്ധ നയങ്ങൾക്ക്എതിരെ 
വരും ദിവസങ്ങളിൽ ബിജെപി സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു.
ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി, ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ്‌ കെ പി ഭുവനേഷ്, റീബ വർക്കി, ജില്ലാ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, വിനൂബ് വിശ്വം, ജില്ലാ ട്രഷറർ ശ്രീജിത്ത്‌ കൃഷ്ണൻ, മണ്ഡലം പ്രസിഡന്റ്‌ അരുൺ മൂലെടം, സംസ്ഥാന കൗൺസിൽ അംഗം ടി എ ഹരികൃഷ്ണൻ, സി എൻ സുഭാഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ അശ്വന്ത് മാമലശ്ശേരി,കൗൺസിലർമാരായ ടി ആർ അനിൽകുമാർ, വിനു ആർ മോഹൻ, ബിജു കുമാർ പി എസ്, ദിവ്യ സുജിത്,കെ ശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു.
أحدث أقدم