കിണർ നിർമ്മാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളി മരിച്ചു.

.

മലപ്പുറം: കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളി മരിച്ചു. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശിയായ അലി അക്ബർ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. ഒരാളെ രക്ഷപ്പെടുത്തി.

25 അടിയോളം താഴ്ചയുള്ള കിണറിൽ ജോലി എടുക്കുന്നതിനിടെ ആയിരുന്നു അപകടം. മലപ്പുറത്ത് നിന്നുള്ള അഗ്നി രക്ഷസേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നതാണ് രക്ഷപ്രവർത്തനത്തിന് തടസമായി. നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അഹദിനെ രക്ഷപ്പെടുത്തിയത്
Previous Post Next Post