കോട്ടയത്ത് വിവാഹ സമയത്ത് വരൻ മുങ്ങി ! വിവാഹത്തിന് എത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ പറഞ്ഞ് ഉറപ്പിച്ച സമയത്ത് തന്നെ യുവതിയെ വിവാഹം കഴിച്ചു

തലയോലപ്പറമ്പ്: വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോഴാണ് തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം എല്ലാരും അറിയുന്നത്. എന്നാൽ നേരത്തേ പറഞ്ഞുറപ്പിച്ച സമയത്ത് തന്നെ വിവാഹം നടന്നു.
പറഞ്ഞുറപ്പിച്ച സമയത്ത് തന്നെ മറ്റൊരു യുവാവ് യുവതിയെ നിക്കാഹ് ചെയ്തു. തലയോലപ്പറമ്പ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുമീറാണ്, പറഞ്ഞുറപ്പിച്ച വരനെത്തില്ലെന്നറിഞ്ഞ് ഫാത്തിമയെ വിവാഹംചെയ്തത്. നദ്വത്ത് നഗര്‍ കെ.കെ.പി.ജെ. ഓഡിറ്റോറിയത്തില്‍ നടന്ന നിക്കാഹിന് ഷാജഹാന്‍ മൗലവി നേതൃത്വംനല്‍കി.
Previous Post Next Post