മൂന്ന് വയസ്സുകാരിക്ക് മർദ്ദനം; കുട്ടിയുടെ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ

 വർക്കല : മൂന്ന് വയസ്സുള്ള പേരക്കുട്ടിയെ അമ്മൂമ്മ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കുട്ടിയുടെ മുത്തശ്ശിയും അച്ഛനും അറസ്റ്റില്‍.

പ്ലേ സ്കൂളില്‍ പോകാന്‍ വിസമ്മതിച്ചതിനാണ് കുട്ടിയെ അമ്മൂമ്മ ക്രൂരമായി മര്‍ദ്ദിച്ചത്.

ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരം വര്‍ക്കല പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കുട്ടിയുടെ അച്ഛനേയും അമ്മുമ്മയെയും പ്രതിചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമം പ്രകാരം മൂന്ന് വര്‍ഷം വരെ തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പിന് പുറമെ കരുതിക്കൂട്ടിയുള്ള മര്‍ദ്ദനം, ആയുധം അല്ലെങ്കില്‍ എന്തെങ്കിലും സാധനം കൊണ്ടുള്ള ആക്രമണം എന്നിങ്ങനെയുള്ള വകുപ്പുകള്‍ പ്രകാരം ആണ് കേസ്.


Previous Post Next Post