കോഴിക്കോട്: പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ പെട്രോളുമായി എത്തിയ യുവാവ് പിടിയില്‍. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്ത്(24) ആണ് അറസ്റ്റിലായത്.
താമരശേരിയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. യുവതിയുടെ വീട്ടിലേക്ക് ഇയാള്‍ കയറി വരുന്നത് കണ്ട അമ്മ വാതിലടച്ചു. ഇതോടെ ഇയാള്‍ക്ക് വീട്ടിലേക്ക് കയറാനായില്ല.