പാമ്പാടിയിൽ കാളചന്തയിൽ പ്രവർത്തിക്കുന്ന ശ്രീ ശരവണ ഭവൻ ഹോട്ടലിലെ കക്കൂസ് മാലിന്യം ഉൾപ്പെടെ തോട്ടിലേയ്ക്ക് ഒഴുക്കുന്നു ,നാട്ടുകാരുടെ അഭ്യർത്ഥനക്ക് പുല്ലുവില ,പരിസരത്ത് ദുർഗ്ഗന്ധം


പാമ്പാടി : പാമ്പാടിയിൽ കാളചന്തയിൽ പ്രവർത്തിക്കുന്ന ശ്രീ ശരവണ ഭവൻ ഹോട്ടലിലെ കക്കൂസ് മാലിന്യം ഉൾപ്പെടെ തോട്ടിലേയ്ക്ക് ഒഴുക്കുന്നു ,നാട്ടുകാരുടെ അഭ്യർത്ഥനക്ക് പുല്ലുവില ,പരിസരത്ത്  ദുർഗ്ഗന്ധം മൂലം കച്ചവടക്കാരും വലയുകയാണ് ഇന്നലെ പാമ്പാടിക്കാരൻ ന്യൂസ് ചിത്രം സഹിതം വാർത്ത നൽകിയിരുന്നു ഇതിൻ്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്  ആരോഗ്യ വകുപ്പ് കണ്ണടക്കുന്നതായി ശക്തമായ ആരോപണം ഉണ്ട് മാലിന്യങ്ങൾ ഉറവിടത്തിൽ നശിപ്പിക്കണമെന്നും E T P ഉൾപ്പെടെ ഉള്ള സംവിധാനങ്ങൾ വേണമെന്നും ആണ് നിയമം ഇത്തരത്തിൽ ഹോട്ടലിൻ്റെ മാലിന്യം പുറത്തേയ്ക്ക് ഒഴുക്കിയ സംഭവത്തിൽ കൊച്ചിയിൽ രണ്ട് ഹോട്ടലിൻ്റെ ലൈസൻസ് റദ്ധ് ചെയ്തിരുന്നു പക്ഷെ പഞ്ചായത്തും മറ്റ് സംവിധാനങ്ങളും കണ്ണടക്കുകയാണ് ,ഉടൻ നിയമ നടപടി ഉണ്ടാകാത്ത പക്ഷം കോട്ടയം കളക്ടർക്ക് പരാതി നൽകുമെന്ന് പരിസ്ഥിതി പ്രവർത്തകൻ സജി മൂലേടം പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
أحدث أقدم