വീജിലൻസിൻ്റെ മിന്നൽ പരിശോധയിൽ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് സസ്‌പെൻഷൻ

 കോട്ടയം : കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർടി ഓഫിസിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ഷാജൻ വി, അനിൽകുമാർ എം.ആർ, അജിത് ശിവൻ എന്നിവരെ സസ്‌പെന്റ് ചെയ്തു. 
ഇത് കൂടാതെ ഏജന്റ് രാജിവനെയും, മൂന്ന് എ.എം.വിഐമാരെയും പ്രതിയാക്കി വിജിലൻസ് കേസും രജിസ്റ്റർ ചെയ്തു.

സംസ്ഥാന വ്യാപകമായി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ നടത്തിയ പരിശോധനയിൽ കഴിഞ്ഞ മാസം 20 ന് നടത്തിയ ഓപ്പറേഷൻ ഓവർ ലോഡ് പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 
എം.സി റോഡിൽ കുറവിലങ്ങാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അമിത ഭാരവുമായി പോകുന്ന വാഹനങ്ങൾ കണ്ടെത്തിയത്. ഈ വാഹനങ്ങളിൽ  പിടികൂടാതിരിക്കാൻ ഓരോ വാഹനത്തിനും 7500 രൂപ വീതം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.


أحدث أقدم