കൂരോപ്പടയിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചു കാറുകൾക്ക് ഇടയിൽ ബൈക്ക് അകപ്പെട്ടു... ബൈക്ക് യാത്രികന് സാരമായ പരുക്ക് കാറിൽ സഞ്ചരിച്ചവർക്കും പരുക്കേറ്റു

  

 പാമ്പാടി :  നിയന്ത്രണം നഷ്‌ടപ്പെട്ട കാർ മറ്റൊരു കാറിലും ബൈക്കിലും കൂട്ടിയിടിച്ചു, ഏഴുപേർക്ക് പരുക്ക്. ഒരാൾക്ക് ഗുരുതര പരുക്ക്  രാത്രി എട്ടിന് കൂരോപ്പട കവലയ്ക്കു സമീപത്തെ എസ്എൻഡിപി ശാഖ മന്ദിരത്തിന് മുൻപിലായിരുന്നു അപകടം.

 മണിമല കാരിക്കാട്ടൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറിൻ്റെ നിയന്ത്രണം നഷ്‌ടപ്പെട്ട് എതിർ ദിശയിലെത്തിയ കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഇവർ കുമരകത്തേക്ക് പോകുകയായിരുന്നു. ബൈക്ക് യാത്രികനെയും കാർ യാത്രികരായ രണ്ടു പേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂവപ്പൊയ്ക സ്വദേശയാണ് ബൈക്ക് യാത്രികൻ. ഇയാൾ അഭിഭാഷകനാണെന്ന് സ്ഥിതീകരിക്കാത്ത വിവരം ഉണ്ട് പാമ്പാടി പൊലീസ് സ്ഥ‌ലത്തെത്തി തുടർനടപടി സ്വീകരിച്ചു.
أحدث أقدم