നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അധ്യാപകന്‍ മരിച്ചു

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അധ്യാപകന്‍ മരിച്ചു. ഫറോക്ക് നല്ലൂര്‍ നാരായണ സ്‌കൂളിലെ അധ്യാപകനായ ഹവ്വ തോട്ടില്‍ രാജുവാണ്(47) മരിച്ചത്.ഇന്ന് പുലര്‍ച്ചെ രാജു നടന്നു പോവുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ വന്ന് ഇടിക്കുകയായിരുന്നു. കാര്‍ ഇടിച്ച് മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
أحدث أقدم