ആക്രി പെറുക്കാൻ എത്തുന്ന നാടോടി സംഘം മോഷണം നടത്തുന്നു പാമ്പാടിയിലും ,പള്ളിക്കത്തോട്ടിലും വിവിധ സ്ഥലങ്ങളിൽ നിരവധി സാധനങ്ങൾ ഇവർ മോഷ്ടിച്ചു ജാഗ്രത പാലിക്കണമെന്ന് പോലീസ്


പാമ്പാടി : ആക്രി പെറുക്കാൻ എത്തുന്ന നാടോടി സംഘം മോഷണം നടത്തുന്നു പാമ്പാടിയിലും ,പള്ളിക്കത്തോട്ടിലും വിവിധ സ്ഥലങ്ങളിൽ നിരവധി സാധനങ്ങൾ ഇവർ മോഷ്ടിച്ചതായിയാണ് 
അറിവ് 

കഴിഞ്ഞ ആഴ്ച്ച ആലാമ്പള്ളി ഭാഗത്ത് എത്തിയ ഇവർ നിരവധി വീടുകളിൽ നിന്നും പുറത്ത് വച്ച പാത്രം ഉൾപ്പെടെ മോഷ്ടിച്ചു ,പള്ളിക്കത്തോട്ടിലും സമാന സംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ഉണ്ട് ,ചെറിയ വസ്തുക്കൾ ആയതിനാൽ ആരും ഇതുവരെ പരാതിയുമായി എത്തിയിട്ടില്ല സംഘമായി എത്തുന്ന ഇവർ വീട്ടിൽ എത്തിയ ഉടൻ തന്നെ പുറത്ത് ഇരിക്കുന്ന ചെറിയ സാധനങ്ങൾ ചാക്കിൽ ആക്കി സ്ഥലം വിടുകയാണ് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പാമ്പാടി പോലീസ് അറിയിച്ചു
Previous Post Next Post