മൂന്നുദിവസം മുന്‍പ് നാട്ടില്‍ വന്ന് മടങ്ങി.. മലയാളി ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു


മലയാളി ജവാന്‍ ഛത്തീസ്ഗഢില്‍ സ്വയം വെടിവെച്ച് മരിച്ചു. പാലക്കാട് അയിലൂര്‍ തിരുവഴിയാട് ഇടപ്പാടം വീട്ടില്‍ മണികണ്ഠന്റെ മകന്‍ വിനുവാണ് (37) മരിച്ചത്. ഛത്തീസ്ഗഢിലെ ബിജാപൂരിലാണ് സംഭവം. മാവോവാദി സാന്നിധ്യമുള്ള ബിജാപൂര്‍ ജില്ലയിലെ 85-ാം ബറ്റാലിയനില്‍ അംഗമാണ് വിനു. മൂന്നുദിവസം മുന്‍പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ജോലിക്ക് ഹാജരാകുന്നതിനു മുന്‍പ് ബാരക്കിനുള്ളില്‍ കയറിയ വിനു തോക്ക് ഉപയോഗിച്ച് സ്വയം വെടിവെയ്ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Previous Post Next Post