പാലക്കാട് ടയര്‍ കടയില്‍ വന്‍ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം


 

 പാലക്കാട് : പാലക്കാട് നഗരത്തിലെ കടയില്‍ വന്‍ അഗ്നിബാധ. മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡിലെ ടയറുകടയ്ക്കാണ് തീപിടിച്ചത്. 

ബിസ്മി എന്ന ടയര്‍ കടയ്ക്കാണ് തീപിടിത്തമുണ്ടായത്. ഇന്നലെ 
രാത്രി 11 മണിയോടെയാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെടുന്നത്. 

13 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളുടെ മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. 

ജില്ലാ കളക്ടര്‍ അടക്കം സ്ഥലത്തെത്തിയിരുന്നു. കടയില്‍ രണ്ടു കോടിയോളം രൂപയുടെ ടയര്‍ ഉണ്ടായിരുന്നതായി കടയുടമ പറയുന്നു. രാവിലെ നടത്തുന്ന പരിശോധനയിലാണ് നഷ്ടം എത്രയെന്ന് വ്യക്തമാകുക.
أحدث أقدم