പുണ്യം പൂങ്കാവനത്തിന്റെ പേരിൽ പൊലീസുകാരന്റെ ആനധികൃത പണപ്പിരിവ്; എരുമേലിയിലെ പൊലീസുകാരൻ നവാസിനെ സസ്പെന്റ് ചെയ്തു




എരുമേലി: പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ അനധികൃത പണപ്പിരിവ് നടത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിനെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസ് സസ്പെന്റ് ചെയ്തു.

പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ. ഓർഡിനേറ്റർ ചുമതലയിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസാണ് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങിയത്.  
എരുമേലി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ നവാസ്  16/11/22 ന് എസ്ബിഐ  കാഞ്ഞിരപ്പള്ളി  ബ്രാഞ്ചിൽ ഇയാളുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം വാങ്ങിച്ചത്.  

Previous Post Next Post