തിരുവല്ല തിരുമൂലപുരത്ത്സ്കൂ ൾ വിദ്യാർത്ഥിനി മരിച്ച നിലയിൽ


തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയും തിരുമൂലപുരം    ആടുംമ്പട കോളനി പുളിക്കപറമ്പിൽ രതീഷ് ഭവനിൽ രതീഷ് കുമാറിന്റെയും രഞ്ജുവിന്റെയും ഏക മകൾ ഗ്രീഷ്മ ദേവിയെ (17) ആണ് മരിച്ച നിലയിൽ കണ്ടത്. 

ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടരയോടായിരുന്നു സംഭവം. 

മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന മുത്തശ്ശി മുറിയിൽ വന്നു നോക്കിയപ്പോൾ ഗ്രീഷ്മയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 
ഈ സമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നുവെന്ന് പറയപ്പെടുന്നു. 
തിരുവല്ലയിൽ നിന്നും പോലീസ് എത്തി മേൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിലേക്ക് മാറ്റി.
أحدث أقدم