തൃശൂരില്‍ തെങ്ങിന്‍ പറമ്പില്‍ തീ പിടിത്തം; ജോലിക്കാരന്‍ പൊള്ളലേറ്റ് മരിച്ചു




 തൃശൂര്‍ : തൃശൂര്‍ പുല്ലൂരില്‍ തെങ്ങിന്‍ പറമ്പില്‍ തീ പിടിച്ച് ജോലിക്കാരന്‍ പൊള്ളലേറ്റ് മരിച്ചു. പറമ്പില്‍ ജോലിയ്ക്കായി നിന്നിരുന്ന ഊരകം സ്വദേശി മണമാടത്തില്‍ സുബ്രന്‍ (75) എന്നയാളാണ് മരിച്ചത്.

പറമ്പില്‍ തീ 
പടരുന്നത് കണ്ട് പരിസരവാസികളുടെ നേതൃത്വത്തില്‍ തീ അണയ്ക്കാന്‍ ശ്രമിക്കുകയും ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പറമ്പില്‍ പൊള്ളലേറ്റ് അവശനിലയില്‍ സുബ്രനെ കണ്ടെത്തിയത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പറമ്പ് മുഴുവനായും ആളി പടര്‍ന്ന തീ ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്.
Previous Post Next Post