പനിയും ചുമയും; ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

 
 തിരുവനന്തപുരം : പനിയും ചുമയേയും തുടർന്ന് മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ചികിത്സ നിഷേധിക്കുന്നുവെന്ന് ഉമ്മൻചാണ്ടിയുടെ സഹോദരൻ ആരോപണമുന്നയിച്ചിരുന്നു.

 ഇതുസംബന്ധിച്ചുള്ള വിവാദങ്ങൾ ഉയർന്നുനിൽക്കവെയാണ് ന്യൂമോണിയയുടെ പ്രാരംഭ ലക്ഷണത്തെ തുടർന്ന് ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

 ചികിത്സക്കായി ഉമ്മൻചാണ്ടി ബംഗളൂരിവിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് പനി വരുന്നത്.

തൊണ്ടയിലെ റേഡിയേഷന്‍ ചികിത്സക്കായി ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവില്‍ കൊണ്ടു പോകാന്‍ വൈകിയതോടെയാണ് സഹോദരന്‍ അലക്സ് വി ചാണ്ടി പരാതിയുമായി എത്തിയത്.

 ഉമ്മന്‍ചാണ്ടിയുടെ ഭാര്യയും മകനുമാണ് ചികിത്സ നിഷേധിക്കുന്നതെന്നായിരുന്നു പരാതി. ഇളയ മകള്‍ അച്ചു ഉമ്മനും തന്‍റെ പരാതിക്കൊപ്പമുണ്ടെന്ന് സഹോദരന്‍ പറഞ്ഞിരുന്നു.

 ഇതിനിടെ മുതിര്‍ന്ന നേതാക്കളായ എ.കെ ആന്‍റണിയും എം.എം ഹസനും ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദർശിച്ചു. 
ഇതിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുവാനുള്ള തീരുമാനം ഉണ്ടായത്.


Previous Post Next Post