തൃശൂർ : ഷീ സ്റ്റൈൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെന്ന 51 കാരിയെയാണ് അറസ്റ്റിലായത്. ബ്യൂട്ടിപാർലറിന്‍റെ മറവിൽ മയക്ക് മരുന്ന് വിൽപന നടത്തിയതിനാണ് ബ്യൂട്ടീഷൻ അറസ്റ്റിലായത്. തൃശ്ശൂർ ചാലക്കുടിയിൽ സ്ഥാപനം നടത്തുന്ന ഇവരിൽ നിന്ന് എൽ എസ് ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തു. ഇവരുടെ പക്കല്‍ നിന്ന് 12 എൽ എ സ് ഡി സ്റ്റാമ്പുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഒന്നിന്ന് 5000 രൂപമുകളിൽ മാർക്കറ്റിൽ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.