കോട്ടയം ജില്ലാ ജനറൽ ആശുപത്രിക്ക് മുന്നിലെ ബേക്കറിയിൽ തീപിടുത്തം. കെ കെ റോഡിൽ പ്രവർത്തിക്കുന്ന സ്വീറ്റ് സ്റ്റോർ ബേക്കറിയിൽ ആണ് തീപിടുത്തം ഉണ്ടായത്. രാവിലെ ബേക്കറിയിലെത്തിയ ജീവനക്കാരാണ് തീയും പുകയും ഉയരുന്നത് കണ്ടത്. തുടർന്ന് അഗ്നി രക്ഷാ സേനയെയും കോട്ടയം വെസ്റ്റ് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാ സംഗം എത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തെ തുടർന്ന് ബേക്കറിയുടെ സീലിങ്ങിന് അടക്കം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടം ഇല്ലെന്നാണ് വിലയിരുത്തൽ .
കോട്ടയം ജനറൽ ആശുപത്രിയ്ക്ക് മുന്നിലെ ബേക്കറിയിൽ തീ പിടുത്തം; തീ കത്തിയത് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന്
ജോവാൻ മധുമല
0
Tags
Top Stories