ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം കുളക്കട ലോക്കൽ കമ്മറ്റി അംഗവുമായ പൂവറ്റൂർ സ്വദേശി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ രാഹുൽ ആദ്യം അശ്ലീലച്ചുവയോടെ സംസാരിച്ചു. പിന്നാലെയാണ് ഇയാൾ യുവതിയുടെ ശരീരത്ത് കടന്നുപിടിച്ചത്. യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഇതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട രാഹുലിനെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കൊട്ടാരക്കര പൊലീസാണ് പിടികൂടിയത്.
ലൈംഗികാതിക്രമണ കേസിൽ പിടിയിലായതിന് പിന്നാലെ രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഎം കൊട്ടാരക്കര ഏരിയ കമ്മറ്റി അറിയിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ രാഹുലിനെ സി പി എമ്മിന്‍റെ പ്രഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സി പി എം അറിയിച്ചു.