21 മാസം പ്രായമായ കുഞ്ഞിന്റെ ഡയപ്പറിനകത്ത് സ്വർണം, മം​ഗളൂരുവിൽ മലയാളി അറസ്റ്റിൽ





 മം​ഗളൂരു : 21 മാസം പ്രായമായ കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ സ്വർണം കടത്താൻ ശ്രമിച്ച മലയാളി 
മം​ഗളൂരു എയർപോർട്ടിൽ പിടിയിൽ. 

കാസർകോട് സ്വദേശിയാണ് കസ്റ്റംസിന്റെ പിടിയിലായത്.

പിതാവിനൊപ്പം ദുബായിൽ നിന്നും വന്ന കുട്ടിയുടെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിനുള്ളിലാണ് സ്‌കാനിങ്ങിനിടെ സ്വർണം കണ്ടെത്തിയത്. പിതാവിന്റെ ശരീരത്തിൽ നിന്നും പശരൂപത്തിലാക്കിയ സ്വർണവും പിടികൂടി. 

കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലും ഒളിപ്പിച്ച നിലയിൽ 1.350 കിലോ സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

 കുഞ്ഞ് ഉൾപ്പെട്ട കേസ് ആയതിനാൽ കൂടുതൽ വിവരം അധികൃതർ നൽകാൻ തയ്യാറായില്ല. അതേസമയം മറ്റ് രണ്ട് കേസുകളിലായി നിന്നായി മം​ഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഒൻപത് ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു.


Previous Post Next Post