വിഷു ബമ്പർ നറുക്കെടുപ്പ് മെയ് 24ന്.ഇത്തവണ ഒന്നാം സമ്മാനം 12 കോടിയാണ് . 300 രൂപയാണ് ടിക്കറ്റ് വില. വിശദമായി അറിയാം

വിഷു ബമ്പർ നറുക്കെടുപ്പ് മെയ് 24ന്. കഴിഞ്ഞ വർഷം വരെ 10 കോടിയായിരുന്നു ബമ്പർ സമ്മാനമെങ്കിൽ ഇത്തവണ ഒന്നാം സമ്മാനം 12 കോടിയാണ് . 300 രൂപയാണ് ടിക്കറ്റ് വില. വിഷു ബമ്പർ ഒന്നാം സമ്മാനമടിച്ച വ്യക്തിക്ക് 12 കോടി രൂപയും കൈയിൽ ലഭിക്കില്ല. കഴിഞ്ഞ വർഷം പത്ത് കോടി രൂപയുടെ സമ്മാന ജേതാവിന് 6 കോടി രൂപയാണ് കൈയിൽ ലഭിച്ചത്. അതുകൊണ്ട് തന്നെ നികുതിയും ഏജൻസി കമ്മീഷനും കിഴിച്ച് കണക്ക് കൂട്ടിയാൽ 12 കോടി ലഭിക്കുന്ന ഈ വർഷത്തെ ഭാഗ്യവാന് കൈയിൽ 7 കോടി 20 ലക്ഷം രൂപയാകും ലഭിക്കുക.
രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്.
ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്.
Previous Post Next Post