ഭിന്നശേഷിക്കാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിൽ

ശ്രീകാര്യം: ഭിന്നശേഷിക്കാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിൽ. പൗഡിക്കോണം സ്വദേശി മധു(53) വിനെ ആണ് ശ്രീകാര്യം പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടിനു സമീപമുള്ള ഓട്ടിസം ബാധിതയായ പതിന്നാലുകാരിക്കു നേരെയാണ് ലൈംഗിക ചേഷ്ടകളും നഗ്നതാ പ്രദർശനവും നടത്തിയത്.

ഇത് പതിവായതോടെയാണ് കുട്ടിയുടെ മാതാവ് ശ്രീകാര്യം പോലീസിൽ പരാതി നൽകിയത്. തുടർന്നായിരുന്നു ശ്രീകാര്യം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തുമെങ്കിലും മറ്റു സ്ത്രീകൾ പരാതിപ്പെടാറില്ലെന്ന് അന്വേഷണത്തിൽ പോലീസ് മനസ്സിലാക്കി. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Previous Post Next Post