തൃശ്ശൂർ : തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ വികസനത്തിന് കേന്ദ്ര സർക്കാർ 300 കോടി രൂപ അനുവദിച്ചതായി റയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ്.
ആദ്യ ഘട്ടത്തിൽ കേരളത്തിലെ തൃശ്ശൂർ എറണാങ്കുളം കൊല്ലം റെയിൽവേ സ്റ്റേഷനുകളാണ് പുനർ നിർമ്മിയ്ക്കുയെന്നും ബിജെപി നേതാവുകൂടിയായ കൃഷ്ണദാസ് പറഞ്ഞു,
അമൃത് നഗരം സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂർ റെയിൽവേ സ്റ്റേഷനും 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ഓടെ തൃശൂർ റെയിൽവേ സ്റ്റേഷൻ ആധുനികവൽക്കരണം പൂർത്തിയാകും. തൃശ്ശൂരിന്റെ സാംസ്കാരിക പാരമ്പര്യവും തൃശൂർ പൂരത്തിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ തീരുമാനം.
സൂപ്പർമാർക്കറ്റ്, വിശ്രമ സങ്കേതം എന്നിവ ഉൾപ്പെടെ വിശാല സൗകര്യങ്ങൾ ആയിരിക്കും
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഒരുക്കുകയെന്ന്
റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി അധ്യക്ഷൻ പി കെ കൃഷ്ണദാസ് വിശദീകരിച്ചു..