പാമ്പാടിയെ കുളിരണിയിച്ച് വേനൽ മഴ എത്തി



ഫോട്ടോ കടപ്പാട് : കുര്യൻ സഖറിയ, ( ചേന്നാട്ടുമറ്റം റബ്ബേഴ്സ് ) 
✍️ ജോവാൻ മധുമല 

കോട്ടയം: പാമ്പാടിയെ കുളിരണിയിച്ച് വേനൽ മഴ എത്തി വൈകിട്ട് 6:30 ഓടെ യാണ് മഴ പെയ്തത് കോട്ടയം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ജില്ലയായിരുന്നു മഴക്ക് വേണ്ടി കർഷകരും കാത്തിരിക്കുകയായിരുന്നു കാർഷിക മേഖലയെ സംബന്ധിച്ചും മഴ വലിയ ഗുണം ചെയ്യും പ്രത്യേകിച്ച് ചൂട് കൂടുന്നതു കാരണം റബ്ബർ മേഖലയിൽ ഉൽപ്പാദനം തീർത്ത് കുറവായിരുന്നു 

പാമ്പാടിയിലെ മഴക്കൊപ്പം ചെറിയ ഇടിമിന്നലും അനുഭവപ്പെട്ടു ചില സ്ഥലങ്ങളിൽ മഴയുടെ സമയത്ത് വൈദ്യുതി നിലച്ചു മരക്കമ്പുകൾ വൈദ്യുതി പ്രസരണലൈനുകളിൽ വീണതാവാം വൈദ്യുതി മുടങ്ങിയതെന്ന് കരുതാം പാമ്പാടിക്കൊപ്പം മറ്റു സ്ഥലങ്ങളിലും വേനൽ മഴ ലഭിച്ചു കുറ്റിക്കൽ ,വാഴൂർ ,കോത്തല ,പാല ,മീനടം തുടങ്ങി നിരവധി സ്ഥലങ്ങളിലും മഴ പെയ്തു 
Previous Post Next Post