കോട്ടയം : പാമ്പാടി ഒൻപതാം മൈൽ പറയത്തോട്ടം ഭാഗത്ത് തെരുവുനായ ആക്രമണം 8 വയസ്സുകാരിക്ക് കടിയേറ്റു ഒപ്പം നിരവധി വളർത്തു മൃഗങ്ങൾക്കും കടിയേറ്റു,
പറയത്തോട്ട ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുബത്തിലെ 8 വയസ്സുകാരിയെയാണ് നായ കടിച്ചത് മുറ്റത്ത് നിന്നിരുന്ന ദേവിക (8 ) നെയാണ് തെരുവുനായ ആക്രമിച്ചത് സാരമായി പരുക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു വൈകിട്ട് 7.30 ന് ആയിരുന്നു തെരുവുനായ ആക്രമണം ഉണ്ടായത് തുടർന്ന് നായ മറ്റ് തെരുവു നായ്ക്കളെയും കടിച്ചതായി നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു കൂടാതെ നിരവധി ആടുകൾക്കും കടിയേറ്റു , പള്ളിക്കുന്ന് ഭാഗത്ത് ഒരാൾക്ക് നായയുടെ കടിയേറ്റതായി സ്ഥിതീകരിക്കാത്ത റിപ്പോർട്ടുണ്ട് മറ്റ് തെരുവു നായ്ക്കളെ കടിച്ചതിനാൽ നാട്ടുകാർ ഭീതിയിലാണ്