ഏപ്രിൽ 1 മുതൽ സിഗരറ്റ് വില ഉയരും

സിഗരറ്റ്, പാൻ മസാല തുടങ്ങിയ പുകയില ഉൽപന്നങ്ങൾക്ക് ഏപ്രിൽ ഒന്ന് മുതൽ വില ഉയരും. ഇവയ്ക്ക് ഈടാക്കുന്ന ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ പരമാവധി നിരക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ചു. ഏറ്റവും ഉയർന്ന നിരക്ക് അവയുടെ ചില്ലറ വിൽപ്പന വിലയുമായി സർക്കാർ ബന്ധിപ്പിച്ചിരിക്കുന്നു. വെള്ളിയാഴ്ച ലോക്‌സഭ പാസാക്കിയ 2023ലെ ധനകാര്യ ബില്ലിലെ ഭേദഗതികളുടെ ഭാഗമായാണ് ഈ നീക്കം.

ഭേദഗതി അനുസരിച്ച്, പാൻ മസാലയ്ക്കുള്ള പരമാവധി ജിഎസ്ടി നഷ്ടപരിഹാര സെസ് നിരക്ക്, ഒരു യൂണിറ്റിന് ഈടാക്കുക റീട്ടെയിൽ വിൽപ്പന വിലയുടെ 51 ശതമാനം ആയിരിക്കും, ഇത് ഉൽപ്പന്നത്തിന് ഈടാക്കുന്ന നിലവിലെ 135 ശതമാനം തീരുവയ്ക്ക് പകരമാണ്. അതേസമയം പുകയിലയുടെ നിരക്ക് ആയിരം സ്റ്റിക്കുകൾക്ക് 4,170 രൂപയാക്കി.
മുന്നറിയിപ്പ് : പുകവലി ആരോഗ്യത്തിന് ഹാനീകരം 
Previous Post Next Post