തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല സർക്കാരിന് താത്പര്യമുള്ളവർക്ക് കൊടുക്കാമെന്ന് വ്യക്തമാക്കി ഗവർണർ. ഇക്കാര്യം വ്യക്തമാക്കി രാജ്ഭവൻ കത്തു നൽകി. ഡിജിറ്റൽ സർവകലാശാല വിസി ഡോ. സജി ഗോപിനാഥിനു ചുമതല നൽകാമെന്നും കത്തിലുണ്ട്.
കോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഗവർണറുടെ സർക്കാരിന് വഴങ്ങിയുള്ള നീക്കം. ഡോ. സിസ തോമസ് സാങ്കേതിക സർവകലാശാലയുടെ താത്കാലിക വിസി ചുമതലയിൽ നിന്നു വിരമിക്കുന്ന സാഹചര്യത്തിലാണ് രാജ്ഭവൻ സർക്കാരിന് കത്ത് കൈമാറിയത്.
ഡോ. സജി ഗോപിനാഥിന് താത്കാലിക ചുമതല നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടപ്പോൾ ഗവർണർ അതു തള്ളിയിരുന്നു.