പാമ്പാടി 9 ആം മൈലിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് അപകടം


പാമ്പാടി : പാമ്പാടി 9 ആം മൈലിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് അപകടം വൈകിട്ട് 8 മണിയോട് കൂടിയായിരന്നു അപകടം 9 ആം മൈലിൽ ഉള്ള അമ്പിളി ഗ്യാസ് ഏജൻസിക്ക് സമീപം ആയിരുന്നു അപകടം കോട്ടയം ഭാഗത്തേയ്ക്ക് പോയ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു അപകടത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ ബോബി ജോൺ ( 47 ) ൻ്റെ  ദേഹത്തേയ്ക്ക് ഓട്ടോ  മറിഞ്ഞു ,,ഓട്ടോറിക്ഷയ്ക്ക്  അടിയിൽപ്പെട്ട ഡ്രൈവറെ ഓട്ടോ ഉയർത്തി നാട്ടുകാർ പുറത്തെടുത്ത്  ഉടൻ തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഡ്രൈവർക്ക് പരുക്കുകൾ ഇല്ല ഈ ഭാഗത്ത് തെരുവുവിളക്കുകൾ നിശ്ചലമാണ് പാമ്പാടി 9 ആം മൈൽ സ്വദേശിയാണ് അപകടത്തിൽപ്പെട്ട ഓട്ടോ ഡ്രൈവർ  ബോബി ജോൺ
Previous Post Next Post