ഇന്ന് നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി ഇംഗ്ലീഷ് പരീക്ഷ വിദ്യാർത്ഥികളെ വലച്ചു.. പരീക്ഷയിൽ അപ്രതീക്ഷിതവും അസാധാരണവുമായ ചോദ്യങ്ങൾ



ഇന്ന് നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി ഇംഗ്ലീഷ് പരീക്ഷയിൽ അപ്രതീക്ഷിതവും അസാധാരണവുമായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഹയർസെക്കൻഡറിയിലെ ഇംഗ്ലീഷ് പാഠപുസ്തകവും ചോദ്യപേപ്പറും ഡിസ്കോഴ്സ് ഓറിയന്റഡ് ആയിരിക്കണം എന്നാണ്.. രണ്ടാം വർഷത്തിൽ ഒരു കുട്ടി പരിചയപ്പെടുന്ന ഡിസ്കോഴ്സുകളായ job application letter, blurb, blog, character sketch,resume എന്നിവയിൽ നിന്ന് ഒരു ചോദ്യം പോലും ചോദിച്ചില്ല എന്നു മാത്രമല്ല,ഒന്നാം വർഷത്തിൽ കുട്ടിക്ക് പഠിക്കേണ്ട live TV report അപ്രതീക്ഷിതമായി ഈ വർഷം ചോദിക്കുകയും ചെയ്തു. കുട്ടിക്ക് യാതൊരുവിധ പരിചയവുമില്ലാത്ത ചോദ്യഘടന തന്നെ  വിദ്യാർത്ഥികളെ അങ്കലാപ്പിലാക്കി. ചോദ്യപേപ്പറിൽ കവിതാ ഭാഗങ്ങൾക്ക് യാതൊരുവിധ പ്രാതിനിധ്യവും നൽകിയിട്ടില്ല എന്നത് അധ്യാപകരെ പോലും അമ്പരപ്പിച്ചു. ഒരു കവിത ആസ്വദിക്കുമ്പോൾ കുട്ടികൾ കണ്ടെത്തേണ്ട poetic device കൾ ഒരു ഗദ്യ ഭാഗം തന്നുകൊണ്ട് ഉത്തരം കണ്ടെത്താൻ പറഞ്ഞത് വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ അമ്പരപ്പിച്ചു. ഏഴാമത്തെ ചോദ്യത്തിന്റെ ഉത്തരം കിട്ടാതെ ഇപ്പോഴും കുട്ടികൾ ഇരുട്ടിൽ തപ്പുകയാണ്. എന്തെഴുതിയാലും അതിന് മാർക്ക് കൊടുക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. ഇതുപോലെ നിരുത്തരവാദപരമായി ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നതിനെതിരെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അമർഷം സോഷ്യൽ മീഡിയകളിൽ സജീവമാവുകയാണ്.
Previous Post Next Post