ആറ്റുകാൽ പൊങ്കാല; അനന്തപുരി ഭക്തിസാന്ദ്രം



തിരുവനന്തപുരം : അനന്തപുരിയിലെങ്ങും ദേവീ മന്ത്ര ധ്വനികളാണ്. പൊങ്കാലക്ക് മുന്‍പ് ദേവിയെ കണ്ടുവണങ്ങാനെത്തിയ ഭക്തജനത്തിരക്കില്‍ ക്ഷേത്രവും പരിസരവും രാത്രി തന്നെ നിറഞ്ഞു കവിഞ്ഞു.

 കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന പൊങ്കാലയിൽ പങ്കെടുക്കുന്നതിനായിലക്ഷോപലക്ഷം ഭക്തരാണ് ആറ്റുകാലമ്മയുടെ തിരു സന്നിധിയില്‍ പൊങ്കാലയര്‍പ്പിച്ച് സായൂജ്യരാകാൻ എത്തിയിരിക്കുന്നത്.

രാവിലെ 10.30ന് ആണ് പൊങ്കാല പണ്ഡാര അടുപ്പിലേക്ക് ദീപം പകരുക. സുരക്ഷാ ക്രമീകരണങ്ങൾക്കായി 800 വനിതാ പൊലീസ് ഉൾപ്പെടെ 4000 പൊലീസ് ഉദ്യോഗസ്ഥരെ ആണ് വിന്യസിച്ചിരിക്കുന്നത്.



أحدث أقدم