തിരുവനന്തപുരം : ഭൂരിതാശ്വാസ ഫണ്ട് വകമാറ്റിയത് സംബന്ധിച്ച
കേസിൽ ലോകായുക്തയിൽ ഭിന്നാഭിപ്രായം. ഇതേ തുടർന്ന് കേസ് ഫുൾബെഞ്ചിന് വിട്ടു.
വിശദമായ വാദം വീണ്ടും കേൾക്കും.
തീയതി പിന്നീട് പ്രഖ്യാപിക്കും.
മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ മന്ത്രിമാര്‍ക്കും എതിരെയായിരുന്നു കേസ്.
എന്‍ സി പി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും, അന്തരിച്ച എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് എട്ടരലക്ഷവും, കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് വിധി പറയാനിരുന്നത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിട്ടും വിധി വൈകിയത് വിവാദമായിരുന്നു.
വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇന്ന് സിറ്റിംഗ് നടന്നത്.