യാത്രാമധ്യേ വിമാനത്തില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയ രണ്ടു യാത്രക്കാര്‍ അറസ്റ്റില്‍. മദ്യലഹരിയില്‍ വിമാനത്തില്‍ ബഹളുമുണ്ടാക്കുകയും ജീവനക്കാരേയും മറ്റു യാത്രക്കാരേയും ശല്യപ്പെടുത്തുകയും ചെയ്തതിനാണ് കേസ്. ദുബായില്‍ നിന്നും മുംബൈയ്ക്കു പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.
മുംബൈ സ്വദേശികളായ ജോണ്‍ ഡി ഡിസൂസയേയും ദത്താത്രെയ് ബപര്‍ദേക്കറിനേയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. ദുബായില്‍ ഒരു വര്‍ഷം ജോലി ചെയ്ത ശേഷം നാട്ടിലേക്കുള്ള തിരിച്ചു വരവ് ആഘോഷിച്ചതാണെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. പകുതി കുപ്പി വീതം മദ്യമാണ് യാത്ര പിന്നിട്ട് പകുതിയായപ്പോഴേക്കും ഇരുവരും കുടിച്ചു തീര്‍ത്തത്. വിമാനത്തില്‍ ബഹളമുണ്ടാക്കിയതിനു രജിസ്റ്റര്‍ ചെയ്യുന്ന ഏഴാമത്തെ കേസാണിത്.