തൃശൂർ : വാടാനപ്പള്ളി ഏഴാം കല്ലിൽ ഉത്സവത്തിന് എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ആന രണ്ട് കിലോമീറ്ററോളം ഭയന്നോടി. ഏഴാം കല്ല് പനക്കപറമ്പിൽ കുടുംബ ക്ഷേത്രോത്സവത്തിന് എത്തിച്ച മുള്ളത്ത് ഗണപതി എന്ന ആനയാണ് ഭയന്നോടിയത്. പുലർച്ചെയായിരുന്നു സംഭവം. പാപ്പാന്മാർ വെള്ളം കൊടുക്കുമ്പോഴായിരുന്നു ആന ഭയന്ന് ഓടിയത്. ഓട്ടത്തിനിടെ ആന മതിൽ തകർത്തു. രാവിലെ അഞ്ചേമുക്കാലോടെ മാമ്പുള്ളിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ച് എലിഫന്റ് സ്ക്വാഡ് ആണ് ആനയെ തളച്ചത്.
ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു
ജോവാൻ മധുമല
0
Tags
Top Stories