കോട്ടയം : എംസി റോഡിൽ നിയന്ത്രണം നഷ്ടമായ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്.
സ്‌കൂട്ടർ യാത്രക്കാരനും പിക്കപ്പ് ഡ്രൈവർക്കുമാണ് പരിക്കേറ്റത്.
സ്‌കൂട്ടർ യാത്രക്കാരൻ പാക്കിൽ മാങ്കാട്ട് ജിബി ചെറിയാനെ (35)നെയും, പിക്കപ്പ് ഡ്രൈവർ കായംകുളം മഞ്ജു നിവാസിൽ രാഹുലിനെ(26)നെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാഹുലിന്റെ തലയ്ക്കാണ് പരിക്ക്.
രണ്ടു കാലും രണ്ടും കയ്യും ഒടിഞ്ഞ നിലയിൽ ജിബിയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
ഞായറാഴ്ച
ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വരികയയായിരുന്നു പിക്കപ്പ് വാൻ.
നിയന്ത്രണം നഷ്ടമായ പിക്കപ്പ് മണിപ്പുഴ ഭാഗത്തു നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ റോഡിലേയ്ക്ക് തെറിച്ചു വീണു.
ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ രണ്ടു പേരെയും ആദ്യം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.