പള്ളിക്കത്തോട്: പള്ളിക്കത്തോട്ടിൽ ബിജെപി മെമ്പറുടെ വാർഡിൽ റോഡ് നിർമ്മാണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി സിപിഐ എം . പള്ളിക്കത്തോട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കല്ലാടം പൊയ്ക - കല്ലൂ കൊമ്പാറ റോഡിന്റെ ടാറിങ്ങിലാണ് വൻ ക്രമക്കേടെന്ന് ആരോപണം ഉയരുന്നത്. മാർച്ച് ഇരുപത്തി എട്ടിന് റോഡിന്റെ ടാറിംഗ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചെങ്കിലും ഈ വഴിയിലൂടെ പോകുന്ന വാഹനങ്ങളുടെ ചക്രങ്ങൾ പതിഞ്ഞ് താഴുന്ന നിലയിലാണ്. കാൽനടയാത്രികർ ചവിട്ടുമ്പോൾപ്പോലും റോഡ് താഴ്ന്ന് പോകുന്നതായും പരാതിയുണ്ട്. ബിജെപി പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ റോഡിന്റെ നിർമ്മാണം ശരിയായ രീതിയിലല്ല നടന്നിട്ടുള്ളതെന്ന് സിപിഐ എം ആരോപിച്ചു. നിർമ്മാത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി സിപിഐ എം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
പള്ളിക്കത്തോട്ടിൽ ബിജെപി മെമ്പറുടെ വാർഡിൽ റോഡ് നിർമ്മാണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി സിപിഐ എം
Jowan Madhumala
0
Tags
Top Stories