ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍ അയോഗ്യനായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടീസ്.
ലോക്‌സഭ ഹൗസിങ് കമ്മിറ്റിയാണ് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 23ന് ഉള്ളില്‍ വസതി ഒഴിയാനാണ് നിര്‍ദേശം.
രാഹുല്‍ അയോഗ്യനാക്കപ്പെടുന്നതോടെ, പാര്‍ലമെന്റ് അംഗത്തിന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കുമെന്ന് നേരത്തെ ലോക്‌സഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു.
ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചതിന് പിന്നാലെ, വെള്ളിയാഴ്ചയാണ് ലോക്‌സഭ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്. കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തിവരുന്നതിനിടെയാണ് തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.