ആൻഡമാനിലെ ഏവ്സ് ദ്വീപിൽ പ്ലാസ്റ്റിക് പാറ കണ്ടെത്തി. സമുദ്ര ജീവികളെ നിരീക്ഷിക്കുന്നതിനിടയിലാണ് സമുദ്ര ജീവശാസ്ത്രഞ്ജർ പ്ലാസ്റ്റിക് പാറ കണ്ടെത്തിയത്. ഇത് ആദ്യമായാണ് രാജ്യത്ത് പ്ലാസ്റ്റിക് പാറ കണ്ടെത്തുന്നത്.
കണ്ടെത്തിയ പ്ലാസ്റ്റിക് പാറയെ ലാബോറട്ടറിയിൽ നിരീക്ഷണത്തിന് വിധേയമാക്കി. പോളിയെതിലീൻ, പോളിവിനെയിൽ ക്ളോറൈഡ് എന്നീ രണ്ട് തരത്തിലുള്ള പോളിമെറുകകളാണ് ഈ പ്ലാസ്റ്റിക് പാറയിൽ അടങ്ങിയിരിക്കുന്നത്. ഇതിനെ പ്ലാസിറ്റിഗ്ലോമറേറ്റ് എന്ന് പറയുന്നു. പോളിമെറുകൾക്കൊപ്പം മണൽ, പാറക്കഷ്ണം എന്നിവ ചേർന്നാണ് പ്ലാസ്റ്റിക് പാറ രൂപംകൊണ്ടിരിക്കുന്നതെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
സമുദ്രങ്ങളിലും കടൽതീരങ്ങളിലും പ്ലാസറ്റിക് കുമിഞ്ഞു കൂടുന്നുണ്ട്. ഇത് കാരണം സമുദ്രത്തിലെ കടൽപക്ഷികൾ, കടലാമകൾ, മറ്റ് സമുദ്ര സസ്തനികൾ എന്നിവ പ്ലാസ്റ്റിക് വിഴുങ്ങിയും, ഇതിൽ അകപ്പെട്ടും ചത്തൊടുങ്ങുന്നതായാണ് പഠന റിപ്പോർട്ടുകൾ.