ചിങ്ങവനത്ത് പീഢന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ



കോട്ടയം :  ചിങ്ങവനത്ത്  യുവതിയെ പീഡിപ്പിച്ച ശേഷം ജാമ്യത്തിൽ ഇറങ്ങി കോടതിയെ കബളിപ്പിച്ച് മുങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.  കുറിച്ചി തടത്തിപറമ്പിൽ വീട്ടിൽ മോനിച്ചൻ റ്റി.കെ (40) എന്നയാളെയാണ്‌ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. 2016 ൽ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും, പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി  ഇയാള്‍ ഒളിവിൽ പോവുകയുമായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്  എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു റ്റി.ആർ, സി.പി.ഓ മാരായ സതീഷ്, സലമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
أحدث أقدم