✍️ ജോവാൻ മധുമല
പാമ്പാടി : ഫോട്ടോ കണ്ടാൽ ഒറ്റനോട്ടത്തിൽ വേസ്റ്റ് കുഴിയാണെന്ന് തോന്നിയാൽ നിങ്ങൾക്ക് തെറ്റി ഇത് പാമ്പാടി കാളച്ചന്ത വിമലാംബിക സ്കൂളിന് എതിർവശത്തെ തോടാണ് ,നാട്ടിലെ സകല മാലിന്യവും പേറുന്ന ഈ തോടിൻ്റെ അവസ്ഥ വളരെ പരിതാപകരമാണ് ,കുട്ടികളുടെ നാപ്കിൻ മുതൽ ,മൃഗങ്ങളുടെ ചീഞ്ഞഴുകിയ ശരീരഭാഗങ്ങൾ വരെയാണ് ഈ തോട്ടിൽ ,'മാലിന്യം ഉറവിടത്തിൽ സംസ്ക്കരിക്കണമെന്ന് നാഴികക്ക് നാൽപ്പതു വട്ടം പറയുന്ന അധികാരികളുടെ മൂക്കിൽ തുമ്പിലാണ് ഇത്തരത്തിൽ ഒരു അവസ്ഥ എന്നത് കൗതുകമാണ് കഴിഞ്ഞ മാസം പാമ്പാടിയിലെ ഒരു ഹോട്ടൽ സ്ഥാപനത്തിൻ്റെ വേസ്റ്റ് ടാങ്ക് പൊട്ടി മലിന ജനം തോട്ടിലേയ്ക്ക് ഒഴുകിയിരുന്നു തുടർന്ന് പാമ്പാടിക്കാരൻ ന്യൂസിൻ്റെ ശക്തമായ ഇടപെടൽ മൂലം ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പുതിയ വേസ്റ്റ് നിർമ്മാർജ്ജന സംവിധാനം ഹോട്ടലുകാരെ കൊണ്ട് നിർമ്മിപ്പിച്ചിരുന്നു ,
ഇപ്പോൾ ഈ തോടിൻ്റെ അതിഭീകരമായ മലിനീകരണം മൂലം ചുറ്റുവട്ടത്തിലുള്ള കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാകുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു
കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ഈ സമയത്ത് തോടിൻ്റെ ഈ അവസ്ഥ ജനങ്ങളിൽ ഭീതി ഉയർത്തുന്നു ,അടിയന്തിരമായി പഞ്ചായത്തും മറ്റ് അധികാര കേന്ദ്രങ്ങളും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം