കേന്ദ്രം റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ സഹായിക്കാമെന്ന ആര്‍ച്ച് ബിഷപ്പ് ജോസഫ് പംപ്ലാനിയുടെ പ്രസ്താവനക്കെതിരെ ഫാദര്‍ പോള്‍ തേലക്കാട്

പ്ലംപാനിയുടെ നിലപാടിനെ കത്തോലിക്കര്‍ പിന്തുണക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേവലം പണത്തിന്റെ ഇടപാടായി മാത്രം ഇതിനെ കാണാനാകില്ല. പത്തു കാശിന് ആത്മാവിനെ വില്‍ക്കുന്നതു പോലുള്ള നടപടിയാണിത്. റബര്‍ വിലയെ അടിസ്ഥാനമാക്കി രാഷ്ട്രീയ തീരുമാനമെടുക്കുന്നത് ആത്മഹത്യാപരമാണെന്നും പോള്‍ തേലക്കാട് വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ റബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ സഹായിക്കാമെന്നായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. കേരളത്തില്‍ നിന്ന് എം പിയില്ലെന്ന ബി ജെ പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിക്കും. ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണം. അതിജീവനം വേണമെങ്കില്‍ കുടിയേറ്റ ജനത രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറയുകയുണ്ടായി.
أحدث أقدم