പഞ്ചേന്ദ്രിയങ്ങൾക്ക് പകിട്ടേകി സെന്റ് പാട്രിക് ഡേ പരേഡിൽ ഇന്ത്യക്കാരുടെ വാട്ടർ ഫോർഡ് കൗണ്ടി ക്രിക്കറ്റ് ക്ലബ്, വാട്ടർഫോർഡ് വൈകിങ്‌സ് ക്രിക്കറ്റ് ക്ലബ് അയർലണ്ടിന്റെ ആഘോഷങ്ങളുടെ ആഘോഷമായ സെന്റ് പാട്രിക് ദിനത്തിൽ തങ്ങളുടെ സാനിധ്യം അറിയിച്ചു
മലയാളികളുടെ സ്വന്തമായ പുലികളിയും കഥകളിയും വാട്ടർഡോർസ് ജനസമൂഹത്തിന് അവതരിപ്പിച്ചുകൊണ്ടാണ് വൈകിങ്‌സ് സെന്റ് പാട്രിക് ദിന പരേഡ് ആഘോഷമാക്കിയത് .
ആയിരകണക്കിന് ജനങ്ങൾ പങ്കെടുത്ത വർണ്ണശബളമായ പരേഡിൽ വ്യത്യസ്ത കാഴ്ചയനുഭവം പങ്കുവയ്ക്കാൻ അയർലണ്ടിലെ മലയാളികളുടെ അഭിമാനമായ വാട്ടർഫോർഡ് വൈക്കിങ്സിന് സാധിച്ചു.
പ്രതികൂല കാലാവസ്ഥ ആയിരുന്നാലും ആഘോഷത്തിന്റെ വീര്യത്തിനും പ്രകടനത്തിനും തീരെ മങ്ങലേറ്റില്ല.