തൃശൂർ : വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് അനിൽ അക്കര. ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്നാണ് അനിൽ അക്കരയുടെ ആരോപണം.
ലൈഫ് മിഷൻ സിഇഒ തയ്യാറാക്കിയ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഇന്ന് പുറത്തുവിടുമെന്നും അനിൽ അക്കര ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഉച്ചയ്‌ക്ക് തൃശൂർ ഡിസിസിയിൽ വിളിച്ചു ചേർക്കുന്ന വാർത്ത സമ്മേളനത്തിൽ എല്ലാ രേഖകളും പുറത്തുവിടുമെന്ന് അനിൽ അക്കര വ്യക്തമാക്കി. അനിൽ അക്കരയുടെ ആരോപണങ്ങൾ നിയമസഭയിലും ചർച്ചയാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.