നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ



 തിരുവനന്തപുരം:  നടനും അവതാരകനുമായ മിഥുൻ രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ബെല്‍സ് പാൾസി ബാധിച്ചതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന രോ​ഗമാണിത്.

 തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് താരം ചികിത്സ തേടിയത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്. 

ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടുള്ള വിഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കുകയായിരുന്നു. പക്ഷാഘാതം വന്നതുപോലെ ആണെന്നും ഒരുഭാ​ഗം അനക്കാനാവുന്നില്ലെന്നുമാണ് താരം പറഞ്ഞത്. 

ഏതാനും ആഴ്ചകളിലെ ചികിത്സകൊണ്ട് രോഗം മാറ്റിയെടുക്കാനാവുമെന്നാണ് കരുതുന്നത്.

أحدث أقدم