കോൺഗ്രസ് ജാഥയ്ക്ക് നേരെ കോൺ ഗ്രസ്സ് പ്രവർത്തകർ തന്നെ മുട്ടയേറ് നടത്തി ,,പാർട്ടിയിലെ തർക്കമാണ് പ്രതിഷേധത്തിന് കാരണം എന്നാണ് വിവരം.


പത്തനംതിട്ട: കോൺഗ്രസ് ജാഥയ്ക്ക് നേരെ മുട്ടയെറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ഹാഥ് സേ ഹാഥ് യാത്രക്കെതിരെയാണ് പ്രവർത്തകർ മുട്ടയെറിഞ്ഞത്. ഡിസിസി ജനറൽ സെക്രട്ടറി എം സി ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുട്ട എറിഞ്ഞത്. പാർട്ടിയിലെ തർക്കം പ്രതിഷേധത്തിന് കാരണം എന്നാണ് വിവരം.

പത്തനംതിട്ട വലഞ്ചുഴിയിലാണ് സംഭവം ഉണ്ടായത്. കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ തുടങ്ങിയവർ പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് ഒരു വി​ഭാ​ഗം പ്രവര്ത്തകര് മുട്ടയിരിഞ്ഞത്. എം എം നസീറിന്റെ വാഹനത്തിന് നേരെ കല്ലും എറിഞ്ഞു. മുട്ടയും കല്ലും എറിഞ്ഞവർക്കെതിരെ നടപടിയെടുക്കുമെന്ന് എം എം നസീർ പ്രതികരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഷെരീഫ് മദ്യപിച്ചിരുന്നുവെന്നും എം എം നസീർ പറയുന്നു.
أحدث أقدم