യാത്രക്കാരനെ ബസ്സിൻ്റെ സീറ്റിൽ ഇരുന്ന് മരിച്ച നിലയിൽ കണ്ടെത്തി ,,ജ്വല്ലറിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പരേതൻ



വർക്കല: യാത്രക്കാരൻ ബസ്സിലിരുന്നു മരിച്ച നിലയിൽ. വർക്കല റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലാണ് സംഭവം. കവലയൂർ സ്വദേശി വിദ്യാധരൻ ( 69 ) ആണ് മരണമടഞ്ഞത്. വർക്കല പുന്നമൂട്ടിലെ ജ്വല്ലറിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു വിദ്യാധരൻ. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി വർക്കല റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ ബസ്സിൽ ഇരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. സംശയം തോന്നിയ ബസ് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മരണ വിവരം അറിയാനിടയായത്. ഇന്ന് രാവിലെ 6.15 ആണ് സംഭവം. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് മേൽ നടപടികൾ സ്വീകരിച്ചു.
Previous Post Next Post