തൊടുപുഴ : ഇടുക്കി നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു. വില്ലൻചിറയ്ക്ക് സമീപമാണ് അപകടം. തിരുവനന്തപുരത്ത് നിന്നു മൂന്നാറിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് തിട്ടയിൽ ഇടിച്ച് മറിയുകയാണുണ്ടായത്
ബസിലെ യാത്രക്കാരായ 30 പേരെ നിസാര പരിക്കുകളോടെ നേര്യമംഗലത്തുള്ള ആശുപത്രിയിലും ഡ്രൈവറുടെയും കണ്ടക്ടറുടേയും പരിക്ക് ഗുരുതരമായ തിനാൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പോലീസിനോടൊപ്പം നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.