നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; ഡ്രൈവർ ഉറങ്ങിപ്പോയെന്ന് നി​ഗമനം

 
 തൊടുപുഴ : ഇടുക്കി നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു. വില്ലൻചിറയ്ക്ക് സമീപമാണ് അപകടം. തിരുവനന്തപുരത്ത് നിന്നു മൂന്നാറിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. 
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നി​ഗമനം.

 നിയന്ത്രണം നഷ്ടപ്പെട്ട ബസ് തിട്ടയിൽ ഇടിച്ച് മറിയുകയാണുണ്ടായത്
 ബസിലെ യാത്രക്കാരായ 30 പേരെ നിസാര പരിക്കുകളോടെ നേര്യമംഗലത്തുള്ള ആശുപത്രിയിലും ഡ്രൈവറുടെയും കണ്ടക്ടറുടേയും പരിക്ക് ഗുരുതരമായ തിനാൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പോലീസിനോടൊപ്പം നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.



أحدث أقدم