സ്വപ്‌ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; നടപടി വിജേഷ് പിള്ളയുടെ പരാതിയിൽ


 തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. വിജേഷ് പിള്ളയുടെ പരാതിയിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റിനാണ് അന്വേഷണച്ചുമതല.

സംസ്ഥാന പൊലീസ് മേധാവിക്കും എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വിജേഷ് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ നിന്ന് പിന്മാറാന്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ ആരോപണത്തിലായിരുന്നു പരാതി.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. കൊച്ചി പൊലീസും പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ടെന്നും വിവരമുണ്ട്. പരാതിയില്‍ വിജേഷ് പിള്ളയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

أحدث أقدم