.
പാമ്പാടി : സൗത്ത് പാമ്പാടി സെന്റ് തോമസ് ഗവ. എൽ പി സ്കൂളിലെ മാതൃകാ പ്രീ പ്രൈമറി യുടേയും (വർണ്ണ കൂടാരം) , സി പി നാരായണൻ എം പി യുടെ പ്രാദേശീക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. യോഗത്തിൽ പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ് അധ്യക്ഷയായി. എസ്എസ്കെ ഡിപിഒ ആശ ജോർജ് പദ്ധതി വിശദീകരണം നടത്തി. കുട്ടികൾക്കുള്ള കുഞ്ഞരങ്ങിന്റെ ഉദ്ഘാടനം എം ജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ റെജി സഖറിയ നിർവഹിച്ചു. പുതിയ ലൈബ്രറിയുടെ ആദ്യ പുസ്തക വിതരണം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഹരികുമാർ ,സ്ഥിരം സമിതി അധ്യക്ഷന്മാരായ സാബു എം ഏബ്രഹാം , പി എസ് ശശികല, പഞ്ചായത്ത് അംഗങ്ങളായ സുനിത ദീപു , കെ കെ തങ്കപ്പൻ , സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി എം പ്രദീപ് , ജില്ലാ ജനറൽ ആശുപത്രി ഡയറക്ടർ ബോർഡ് അംഗം ഇ എസ് സാബു , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് ഡി സുജാ കുമാരി , കെ എസ് ബിജുമോൻ , ഡോ ഐസക് പി ഏബ്രഹാം , ബാലവേദി കൺവീനർ ഏലിയാസ് കെ ഏബ്രഹാം , പിടിഎ പ്രസിഡന്റ് കെ യു സജേഷ് , ഹെഡ് മിസ്ട്രസ് ഓമന മാത്യു , ബിനോ ജേക്കബ് എന്നിവർ സംസാരിച്ചു.