ആലപ്പുഴ: നിരോധിത പുകയില ഉൽപന്നങ്ങളുമായി സി.പി.എം പ്രവർത്തകൻ പിടിയിൽ. ചാത്തനാട് ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസ് മജീദാണ് പിടിയിലായത്. ലഹരി കടത്ത് കേസിൽ ആരോപണ വിധേയനായ ഷാനവാസിന്റെ സുഹൃത്താണ് ഹാരിസ്. 15 ബോക്സ് പുകയില ഉൽപ്പന്നങ്ങളാണ് എക്സൈസ് പിടിച്ചെടുത്തത്. സ്കൂട്ടറിൽ വിൽപ്പനയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു പിടിയിലായത്.
ആലപ്പുഴയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി സി.പി.എം പ്രവർത്തകൻ പിടിയിൽ
Jowan Madhumala
0